രാഹുൽ മാങ്കൂട്ടത്തിലിന്റെ ബലാത്സംഗത്തിനിരയായെന്ന് പരാതിപ്പെട്ട അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നാളെ രാവിലെ 11 മണി വരെയാണ് പൊലീസ് കസ്റ്റഡി കാലാവധി.
അതേസമയം രാഹുൽ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു.

അതേസമയം ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അനുസരിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത് എന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. 11 ദിവസമായി ഞാൻ ജയിലിൽ കിടക്കുന്നു. 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞു. ഇങ്ങനെ എന്നെ കിടത്തേണ്ട ആവശ്യമില്ല. സ്റ്റേഷൻ ജാമ്യം ലഭിക്കേണ്ട കേസാണ് എന്നും രാഹുൽ ഈശ്വർ പറഞ്ഞു. അതോടൊപ്പം പോസ്റ്റ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ ഈശ്വർ ഉത്തരം നൽകിയില്ല. പെൺകുട്ടിയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ മാധ്യമങ്ങളോടായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *