സുധാകരന് രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം.കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ സുധാകരന് അറയില്ലെന്നും റഹീം ഇടുക്കിയില്‍ മാധ്യമങ്ങളോട് ട് പറഞ്ഞു.
ഗുണ്ടാസംഘങ്ങളിലൂടെയും അക്രമ പ്രവര്‍ത്തനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തെ കേരളത്തെ തന്റെ കൈപിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നാണ് സുധാകരന് കരുതുന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.’സുധാകരനും സുധാകരന്റെ സോഷ്യല്‍ മീഡിയ ഗുണ്ടാപടയും വ്യാപകമായി മുറിവേറ്റ നില്ക്കുന്ന എസ് എഫ്ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഇത് ആസൂത്രിതമാണ്, അപലപനീയമാണ്. കേരളം ഒറ്റമനസോടെ ഇതിനെ എതര്‍ക്കേണ്ടതാണ്. രക്ത ദാഹിയായ ഒരു രാഷ്ട്രീയ നേതാവായി സുധാകരന് മാറിയിരിക്കുന്നു,”റഹിം പറഞ്ഞു
