എൻജിനിയറിങ് വിദ്യാർത്ഥി ധീരജിന്റെ മരണകാരണം ഇടതുഭാഗത്തായി നെഞ്ചിന് താഴെ മൂന്ന് സെന്റി മീറ്റര്‍ ആഴത്തിലുള്ള കുത്താണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ഒരു കുത്ത് മാത്രമാണ് ഉള്ളത്. അതേസമയം മര്‍ദ്ദനമേറ്റ ചതവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ധീരജിനെ കുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ്.ഐ.ആര്‍. പ്രതികളായ ജെറിന്‍ ജോജോയുടെയും നിഖില്‍ പൈലിയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.പുറത്തു നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത് എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയതും പിന്നീട് കൊലപാതകത്തിൽ കലാശിച്ചതും

ധീരജിനെ കുത്തിയത് താന്‍ തന്നെയാണെന്ന് നിഖില്‍ പൈലി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്യാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും നിഖില്‍ പൈലി രക്ഷപ്പെട്ടിരുന്നു. ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *