വധശ്രമ കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു.കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ.മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദ് സാലിഹ്. 32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി.

Leave a Reply

Your email address will not be published. Required fields are marked *