കൊച്ചി: സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു. സിറോ മലബാര്‍ സഭ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സിനഡിലെ മെത്രാന്മാര്‍ക്കൊപ്പം വിവധ രൂപതകളില്‍നിന്നുള്ള അല്മായ, സമര്‍പ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയര്‍ ജനറല്‍മാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു.
കുര്‍ബാന തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണലാണ് തന്റെ ലക്ഷ്യമെന്നും ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും റാഫേല്‍ തട്ടില്‍ നേരത്തെ പ്രതികരിച്ചിരുന്നു.