തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്. ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ ‘ഇത് എന്ത് ഗ്രൂപ്പാണ് ഗോപാല്‍’ എന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥ ചോദിച്ചെങ്കിലും തനിക്കറിയില്ലെന്നും ചിലര്‍ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ മറുപടി നല്‍കിയത്.
ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു നടപടി. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.
ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇന്റലിജന്‍സിന് പരാതി നല്‍കിയത്. ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തില്‍ മെറ്റയില്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തള്ളുകയും ചെയ്തിരുന്നു.