കൊച്ചി: കുര്‍ബാന തര്‍ക്കത്തിലെ നടപടിക്കെതിരെ നിരാഹാരമിരുന്ന വൈദികരെ പൊലീസ് വലിച്ചിഴച്ചതില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാര്‍ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചു. ബിഷപ്പ് ഹൗസിനകത്ത് പ്രതിഷേധിച്ച ആറ് വൈദികരെ സിനഡ് സസ്പെന്‍ഡ് ചെയ്തു. 15 വൈദികര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സമരം ചെയ്ത ആറ് വൈദികര്‍ക്ക് കുര്‍ബാന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൊച്ചി ഡിസിപിയും എഡിഎമ്മും സ്ഥലത്തെത്തിയിട്ടുണ്ട്. വൈദികരുമായി ഉടന്‍ ചര്‍ച്ച നടത്തും. അതേസമയം സമവായ ചര്‍ച്ചകള്‍ക്കിടെയാണ് വൈദികര്‍ക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. 21 വൈദികരാണ് ബിഷപ്പ് ഹൗസില്‍ പ്രതിഷേധിച്ചത്.