പരുക്കിനെ തുടർന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ന്യൂസിലൻഡിന് എതിരായ മൂന്ന് മത്സരങ്ങളുടെ ഏക​ദിന പരമ്പര നഷ്ടമാകും. പരിശീലനത്തിനിടെ പന്തിന് പേശിവേദന വന്നുവെന്ന റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ പരിശീലന സെഷനിൽ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ ഋഷഭ് പന്തിന് പരുക്ക് പറ്റിയെന്ന് ബിസിസിഐ ഞായറാഴ്ച രാവിലെ പ്രസ്താവനയിൽ അറിയിച്ചു. പരുക്കിനെ തുടർന്ന് പന്ത് ടീമിൽ നിന്ന് പുറത്തായ സ്ഥിതിക്ക് പന്തിന് പകരക്കാരനായി ധ്രുവ് ജൂറൽ ടീമിലുൾപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.

വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു ധ്രുവ് ജുറേൽ കാഴ്ചവെച്ചിരുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 558 റൺസ് നേടിയ താരം ഉത്തർപ്രദേശിന്റെ ടോപ് സ്കോററാണ്. ടൂർണമെന്റിൽ രണ്ട് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നതാണ് താരത്തിന്റെ പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *