കാരന്തൂർ AMLP സ്കൂളിൽ വെച്ച് 12-02-2021 വെള്ളിയാഴ്ച്ച കോവിഡ് ടെസ്റ്റ് നടത്തുന്നു

😷 കോവിഡ് ലക്ഷണമുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്ന് രോഗം സംശയിക്കുന്ന ആർക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്.

😷 പരിശോധന നടത്തേണ്ടവർ നേരിട്ട് കോവിഡ് രോഗ പരിശോധന നടക്കുന്ന കാരന്തൂർ AMLP സ്ക്കൂളിൽ വന്ന് പേര് റജിസ്റ്റർ ചെയ്താൽ മതി.

😷 പരിശോധനക്ക് വരുന്ന മുഴുവൻ ആളുകളും കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

😷 സ്വന്തം വാഹനത്തിലോ വാടകക്കെടുത്ത വാഹനത്തിലോ വരുന്നവർ പരിശോധന നടത്തുന്ന സ്കൂൾ കോമ്പൗണ്ടിൽ ഇറങ്ങി ടെസ്റ്റ് കഴിഞ്ഞ് വാഹനത്തിൽ തന്നെ തിരിച്ച് പോകേണ്ടതാണ്.
(കോവിഡ് പരിശോധനക്ക് എത്തുന്നവർ ഒരു കാരണവശാലും സ്കൂൾ ഗ്രൗണ്ടിന് പുറത്തിറങ്ങാൻ പാടില്ലാത്തതാണ്.)

😷 കോവിഡ് പരിശോധന സുഗമമായി നടത്തുന്നതിന് മേൽ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം .

Leave a Reply

Your email address will not be published. Required fields are marked *