മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാർശയ്ക്ക് അംഗീകാരമായി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കെപിസിസിയുടെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന കെ.വി തോമസ് ജനുവരിയില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, താരീഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ ഇന്ദിരാ ഭവനിലെത്തി കണ്ടിരുന്നു.
