അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.ഇന്ധന സെസ് വര്‍ധനയ്‌ക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടി വീണ പ്രവർത്തകർ കരിങ്കൊടികൾ വാഹനത്തിന് നേരെ വലിച്ചെറിഞ്ഞു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധത്തെ തുടര്‍ന്ന് അഞ്ചു മിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം വഴിയില്‍ കുടുങ്ങി. അപ്രതീക്ഷിതമായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *