കോഴിക്കോട്: കുന്ദമംഗലം സ്വദേശിയായ 10 വയസുകാരി ‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. നവജോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 5ാം ക്ലാസില്‍ പഠിക്കുന്ന ശ്രീവേദ എന്ന കുട്ടിയാണ് ഷോയിൽ പങ്കെടുത്തത്. ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന റിയാലിറ്റി ഷോയില്‍ 9 തവണ പ്രോഗ്രാം ചെയ്തു, അതില്‍ 7 എണ്ണം ബമ്പര്‍ അടിച്ചു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ആണ് ശ്രീവേദ ആദ്യമായി റീൽ ചെയ്യുന്നത്, 370 ഓളം റീലുകൾ ഈ കൊച്ചു മിടുക്കി ചെയ്തു കഴിഞ്ഞു. പഠനത്തോടൊപ്പം ഈ പരിപാടിയും ഒപ്പം കൊണ്ടു പോകുകയാണ് ഈ കൊച്ചു മിടുക്കി. ഒരുപാട് വലിയ കലാകാരന്മാരോടൊപ്പം പൊരുതിയാണ് ശ്രീവേദ ബമ്പർ രാജ എന്ന ലെവലിലേക്ക് എത്തിയത്. ജഡ്ജസ്മാരെ അമ്പരിപ്പിച്ചു കൊണ്ട് ആ ലെവലിൽ മിടുക്കി രണ്ടാം സ്ഥാനവും നേടി.ശ്രീവേദ റീല്‍ ചെയ്യുമായിരുന്നു അത് കണ്ടിട്ട് ഷോയിലേക്ക് വിളിച്ചതാണെന്ന് അമ്മ പറഞ്ഞു. 10 വയസുകാരിയുടെ ആഗ്രഹം സിനിമയില്‍ അഭിനയിക്കണം എന്നാണ്. ജനശബ്ദം ന്യൂസിന്റെ എഡിറ്റര്‍ എം സിബ്ഗത്തുള്ള കുട്ടിയുടെ വീട്ടിലെത്തി മൊമെന്റോ നല്‍കി. കുന്നമംഗലത്ത് ഓട്ടോ കൂട്ടായ്മയിലെ പ്രജീഷ് പൊയ്യയിൽ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ മനോജ് കുമാർ തുടങ്ങിയവരും സാന്നിധ്യം അറിയിച്ചു. ഒഴയാടി പാറക്കണ്ടത്തിൽ പ്രദീപ്കുമാർ- അനുരേഖ എന്നീ ദമ്പതികളുടെ മകളാണ് ശ്രീവേദ.

Leave a Reply

Your email address will not be published. Required fields are marked *