ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പബ്ലിക് റിലേഷൻ സൗഹൃദ സംഗമം നടത്തി. ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാനും പകയും വിദ്വേഷവും പടർത്തുവാനും ആസൂത്രിതമായ ശ്രമങ്ങൾ നടക്കുമ്പോൾ ഇത്തരം കൂട്ടായ്മകളിലൂടെ മാത്രമാണ് അതിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയുൾപ്പെടെയുള്ള തിൻമകൾ കുട്ടികളെ പോലും കീഴ്പ്പെടുത്തുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധം തീർക്കാൻ നമുക്ക് സാധിക്കണം എന്ന് അദ്ധേഹം പറഞ്ഞു.പരസ്പരം ഒന്നിച്ചിരിക്കാനും ആശയങ്ങൾ പങ്ക് വെയ്ക്കാനും അവസരമൊരുക്കിയ ജമാഅത്തെ ഇസ് ലാമിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും വിശ്വാസത്തിൻ്റെയുംആദർശങ്ങളുടെയും സംഘടനകളുടെയും വൈവിധ്യത്തെ നിലനിർത്തി കൊണ്ട് തന്നെ മാനുഷിക നന്മയിലും പുരോഗതിയിലും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്നതിലും ഇത് പോലുള്ള സംഗമങ്ങളും കൂട്ടായ്മകളും പ്രവർനങ്ങളിലേക്ക് ഇറങ്ങണമെന്ന് പരിപാടിയിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ അരിയിൽ അലവി, വിനോദ് പടനിലം, എം. ബാബുമോൻ, ഡോക്ടർചന്ദ്രൻ ,കോയ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ , എൻ സദഖത്തുള്ള, എം.കെ ഇമ്പിച്ചിക്കോയ, ബാബു, സുധീഷ് കെ.കെ.പിലാശ്ശേരി,സുബൈർ കുന്ദമംഗലം,മുഹ്സിൻ ഭൂപതി, മുസ്തഫ കുന്ദമംഗലം,ബൈജു കുന്ദമംഗലംതുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജെ ഐ എച്ച് ഏരിയപ്രസിഡൻറ്പി എം ഷെരീഫുദ്ധീൻ അധ്യക്ഷത വഹിച്ചു.പബ്ലിക് റിലേഷൻ ഏരിയ കൺവീനർ എം സിബഗത്തുള്ള സ്വാഗതം പറഞ്ഞു പബ്ലിക് റിലേഷൻ ജില്ലാ കൺവീനർ സിറാജ് ഇബ്നു ഹംസ സമാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *