അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ ബിജെപിയുടെ വിജയത്തെ തുടർന്ന് വടകരില്‍ ബിജെപി പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. അപകടത്തിൽ ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിന്റെ വലതുകൈപ്പത്തി തകര്‍ന്നു. വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി. വടകര ഓര്‍ക്കാട്ടേരി കൈപ്രത്തെ ബസ് സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത് . പടക്കം കൈയില്‍ നിന്ന് പൊട്ടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കൂറ്റന്‍ വിജയത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ബിജെപി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *