തൃശൂർ ചിറക്കലിൽ സദാചാര ഗുണ്ടകൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊലപാതികളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. അതേ സമയം, യുവാവിനെ ആക്രമിച്ചവർ ഇപ്പോളും ഒളിവിലാണ്.

ചേർപ്പ് ചിറക്കൽ കോട്ടം ഇല്ലത്തെ ഷംസുദ്ദീന്റെ മകന്‍ സഹറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ അമീറിനെ രക്ഷപെടുത്താൻ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ സുഹൈല്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി എട്ട് പേര് കൂടി അറസ്റ്റിലാകാനുണ്ട്.
ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, അഭിലാഷ്, വിജിത്ത്, അരുണ്‍, എട്ടുമന സ്വദേശി ജിഞ്ചു ജയന്‍, ചിറയ്ക്കല്‍ സ്വദേശി അമീര്‍ എന്നിവരാണ് സഹറിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ വ്യക്തമായിട്ടുണ്ട്.ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *