ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ തുറക്കുന്നത് കേരളലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 12 ഞായറാഴ്ചയാണ് എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തുന്നത്. കർണാടകയുടെ വളർച്ചയുടെ പാതയിൽ നിർണായക സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്റ്റിവിറ്റി പദ്ധതി” എന്നായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്ററിൽ കുറിച്ചത്.
ബെംഗളൂരുവിലേക്ക് പുറമെ, ഊട്ടി, കൂർഗ് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പുതുവഴി തുറന്നുകൊടുക്കും. 4 റെയിൽ മേൽപ്പാലങ്ങൾ, 9 സുപ്രധാന പാലങ്ങൾ, 40 കുഞ്ഞൻ പാലങ്ങൾ, 89 അടിപ്പാതകളും മേൽപ്പാലങ്ങളും എന്നിങ്ങനെയാണ് പദ്ധതിയുടെ പ്രത്യേകതകൾ. അതേഅസമയം കേരളത്തിൽ നിന്നുമടക്കമുള്ളവർക്ക് മെട്രോ നഗരത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇതിലൂടെ സാധിക്കും.