കോന്നി പള്ളിപടിയിൽ നിയന്ത്രം വിട്ട കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു . കാറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തുള്ള പള്ളിയുടെ കമാനം ഇടിച്ചു തകർത്തു. തുടർന്ന് ബസിന് മുകളിലേക്ക് പള്ളിയുടെ കമാനം പൊളിഞ്ഞു വീഴുകയായിരുന്നു. മുൻവശം പൂർണമായും തകർന്ന ബസിലെ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബസിന്റെ ഡ്രൈവറുടേയും മുൻവശത്തിരുന്ന സ്ത്രീയുടേയും കാർ ഡ്രൈവറുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.