ബ്രഹ്മപുരം തീപിടുത്തത്തിന് കാരണം കരാറിന് പിന്നിലുള്ള വൻ അഴിമതിയാണെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവേദ്ക്കർ. സംഭവം കേരളത്തിന്റെ ഭരണ സംവിധാനത്തിലെ പിഴവാണെന്നും കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രകാശ് പറഞ്ഞു.

നേരത്തെ, വി മുരളീധരൻ കേരളം സർക്കാറിനെതിരെ രംഗത്ത് വന്നിരുന്നു. പ്രാണ വായുവിനായി ജനങ്ങൾ പരക്കം പായുമ്പോൾ കൊച്ചിയെങ്ങനെ സ്‍മാർട്ട് സിറ്റി ആകുമെന്നായിരുന്നു മുരളീധരൻ ചോദിച്ചത്.

രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയർത്താൻ പ്രധാന മന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്ന സ്‍മാർട്ട് സിറ്റി പദ്ധതിക്കായി തെരെഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. കഴിഞ്ഞ ആറ് വർഷമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കൊച്ചി നിവാസികൾക്ക് ഉറപ്പാക്കാൻ എല്ലാ സഹായവും കേന്ദ്ര സർക്കാർ കോർപ്പറേഷന് നൽകിവരുന്നുണ്ട്. .’നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താ’നുള്ള പദ്ധതിക്കായി 2016 മുതൽ അനുവദിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *