തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍ ഹൈക്കോടതിയില്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം ആഡീഷണല്‍ ഡയറക്ടറുടെ പ്രവര്‍ത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി ഗവേണിങ് ബോഡിക്ക് പകരം എക്സിക്യുട്ടീവ് കമ്മറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

2023 ഡിസംബര്‍ പതിമൂന്നിനാണ് ഐഎച്ച് ആര്‍ഡി ഡയറക്ടര്‍ക്കുള്ള യോഗ്യത ഭേദഗതി ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. അധ്യാപന പരിചയം ആവശ്യപ്പെടുന്ന നേരത്തെയുള്ള യോഗ്യത പരിചയത്തിനൊപ്പം ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അല്ലെങ്കില്‍ ഏഴ് വര്‍ഷം ഐഎച്ച് ആര്‍ഡിയുടെ കീഴിലുള്ള എഞ്ചിനിയറിങ് കോളജുകളില്‍ പ്രിന്‍സിപ്പില്‍ തസ്തികയില്‍ സേവനപരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ഇത് താത്കാലിക ഡയറക്ടര്‍ ചുമതല വഹിക്കുന്ന അരുണ്‍ കുമാറിന് വേണ്ടിയുളളതാണെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *