ദേശീയപാത വിഷയം, പൂർത്തീകരിക്കാത്ത പരിപാടിയാണ് മോദി ഉദ്ഘാടനം ചെയ്യുന്നതെന്ന് കെ സി വേണുഗോപാൽ എം പി. തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ് നടക്കുന്നത്. സംസ്ഥാന സർക്കാരും മുഖ്യപ്രതി. സംസ്ഥാനത്തെ ദേശീയപാത മുഴുവൻ അവതാളത്തിൽ. തിരഞ്ഞെടുപ്പ് മാമാങ്കമാണ് കാണുന്നത്. ഫെഡറലിസത്തിന് ഒരു വിലയും നൽകാത്തവരാണല്ലോ കേന്ദ്രസർക്കാർ. ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രിവിലേജ്ഡ്, അതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നുവെന്നും കെ സി വിമർശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നുള്ള വാർത്ത കെ സി വേണുഗോപാൽ തള്ളി. താൻ മത്സരിക്കുമെന്ന് ഊഹാപോഹം. താൻ പലവട്ടം തന്റെ നിലപാട് വ്യക്തമാക്കിയതാണ്. തന്നോട് ആദ്യം ചോദിക്കുകയെങ്കിലും വേണ്ടേ. മറ്റ് എംപിമാർ മത്സരിക്കുമോ എന്നുള്ളത് അവരോട് ചോദിക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടു നടക്കുന്നു. എല്ലാവർക്കും ഒറ്റ ലക്ഷ്യമേ ഉള്ളൂ. പാർട്ടിയെയും മുന്നണിയും വിജയിപ്പിക്കുക. അതിനുവേണ്ടിയുള്ള കൂട്ടായ ശ്രമങ്ങൾ നടക്കുന്നു. തന്റെ നിലപാട് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരാൾക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട് എന്നത് തെറ്റല്ല. എന്നാൽ തീരുമാനം പാർട്ടി നയങ്ങൾക്ക് അനുസരിച്ച്.
എൽപിജി ഗ്യാസ് സിലിണ്ടർ കൊടുക്കേണ്ട എന്ന് ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഏറ്റവും വലിയ പ്രതിസന്ധി രാജ്യത്ത്. ആളുകൾക്ക് ഭക്ഷണം കഴിക്കണ്ടേ. സർക്കാർ വിഷയം ചർച്ച ചെയ്യുന്നത് പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
