കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് വയോധികയുടെ കാല്‍ മുറിച്ച് മാറ്റി. ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിന്റെ കാലാണ് മുറിച്ചു മാറ്റിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ബസില്‍ നിന്ന് ഇറങ്ങി നടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അതേ ബസ് കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിന്നാലെ ജാനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

ബസില്‍ നിന്ന് ഇറങ്ങും മുൻപ് തന്നെ ഡ്രൈവര്‍ ബസ് എടുത്തതാണ് അപകടകാരണമെന്ന് യാത്രക്കാരും ബന്ധുക്കളും പറയുന്നു. അതേസമയം, ബസ് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ ജാനു കാല്‍തെറ്റി വീണതാകാമെന്നാണ് ഡ്രൈവറുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *