മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ടൂറിസ്റ്റ് ബസ് 20അടി താഴ്ചയിലേയ്ക്ക് മറിഞ്ഞത്.
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.
