തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ കെ വി തോമസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്.

ഞാനൊരു കോണ്‍ഗ്രസുകാരനാണ്. എന്റെ കാഴ്ചപ്പാടും കോണ്‍ഗ്രസിന്റേതാണ്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് എന്റെ രാഷ്ട്രീയം. ജോ ജോസഫിനായി വോട്ട് പിടിക്കും. സ്വന്തം തിരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തും. വികസന കാര്യങ്ങളില്‍ കൃത്യമായ നിലപാടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

‘ഞാനൊരു കോണ്‍ഗ്രസുകാരനാണ്. എന്റെ കാഴ്ചപ്പാടും കോണ്‍ഗ്രസിന്റേതാണ്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് എന്റെ രാഷ്ട്രീയം. ജോ ജോസഫിനായി വോട്ട് പിടിക്കും. സ്വന്തം തിരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തും. വികസന കാര്യങ്ങളില്‍ കൃത്യമായ നിലപാടെടുക്കും.

ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ മുന്‍പ് കരുണാകരന്‍ ഇടതുമുന്നണിക്കൊപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെറ്റാണെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി അറിഞ്ഞില്ലേ?

പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ. പുതിയ പാര്‍ട്ടിയുണ്ടാക്കാനില്ല. 2018 ല്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സംഘടിത ശ്രമമുണ്ടായി. എ ഐ സി സിയേക്കാള്‍ വലുതാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ എനിക്കതിന് മറുപടിയില്ല. കണ്ണൂരില്‍ പോയാല്‍ പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായി?

സ്വന്തം വീട്ടില്‍ കയറാന്‍ ഗേറ്റടിച്ചിരിക്കുന്ന അവസ്ഥയാണ്. സി പി എം നേതാക്കള്‍ ഇടത് കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു. യു ഡി എഫ് കണ്‍വെന്‍ഷന്‍ അറിയിച്ചില്ല. ഞാന്‍ കെ വി തോമസായി നില്‍ക്കും ചെറിയാന്‍ ഫിലിപ്പ് ആകില്ല. കേരളത്തില്‍ വികസനത്തിലൂന്നിയ കാഴ്ചപ്പാടുണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *