സംസ്ഥാനത്ത് വീണ്ടും നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വല്ലാതെ ഭയപ്പെടേണ്ടെന്നും വളരെ അധികം ശ്രദ്ധിക്കണം എന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കൃത്യമായ പ്രോട്ടോകോൾ, എസ്ഒ പി ഉണ്ട്. ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണ്. മുൻ അനുഭവം വെച്ച് എല്ലാം റെഡി ആണ്. പകർച്ച ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും. കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണമെന്നും കെ കെ ശൈലജ പറഞ്ഞു.
ഭരിക്കുന്നത് ആര് എന്ന് നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചു. കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയാണ് ഭരിക്കുന്നവരുടെ ഉത്തരവാദിത്വം. മുന്‍പ് തന്നെ നിപ റാണി എന്ന് വിളിച്ച് അപമാനിച്ചിരുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ തങ്ങള്‍ നടത്തില്ല. കക്ഷി രാഷ്ട്രീയം നോക്കാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കെ കെ ശൈലജ പറഞ്ഞു. പൂനെയിലേക്ക് സാമ്പിൾ അയക്കുന്നത് കേന്ദ്ര പ്രോട്ടോകോള്‍ പ്രകാരം ആണ്. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണം. അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുത്.
ഭരിക്കുന്നവര്‍ കൊള്ളാത്തതുകൊണ്ടാണ് നിപ പോലുള്ള അസുഖങ്ങള്‍ വരുന്നതെന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ മുന്‍ പ്രസ്താവന വീണ്ടും ചർച്ചയാകുന്നതിനിടെയാണ് കെ കെ ഷൈലജയുടെ പ്രതികരണം.
