കോടതി അലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ മല്യക്ക് സുപ്രീം കോടതി നാല് മാസത്തെ തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയും വിധിച്ചു. കോടതിയില്‍ ഹാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടില്‍ കോടതി അമര്‍ഷം രേഖപ്പെടുത്തി. പിഴ അടച്ചില്ലെങ്കില്‍ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ബാങ്കുകള്‍ക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം.

കോടതി ഉത്തരവുകള്‍ ലംഘിച്ചു നടത്തിയ സ്വത്തു കൈമാറ്റം കോടതിയലക്ഷ്യമാണെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്. ബാങ്കു തട്ടിപ്പു കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ നിലവില്‍ ബ്രിട്ടിനലാണ്.

Leave a Reply

Your email address will not be published. Required fields are marked *