തൃശൂർ: നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ പതിപ്പിച്ചു സർവീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ – കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്നു പേരുള്ള ബസാണ് തൃശൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസുടമയോട് ഹാജരാകാൻ പോലീസ് നിർദേശിച്ചു.

നിരോധിത പോൺ സൈറ്റിൻ്റെ സ്റ്റിക്കർ പതിപ്പിച്ചു ബസ് സർവീസ് നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് തൃശൂർ ട്രാഫിക് പോലീസ് ഇടപെട്ടത്. സ്റ്റിക്കറുകൾ നീക്കം ചെയ്ത് ഇന്ന് രാവിലെ എട്ടുമണിക്ക് ബസ് തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പോലീസ് ജീവനക്കാർക്ക് നിർദേശം നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *