ന്യൂനപക്ഷ കമ്മീഷന്റെ ജില്ലയിലെ സിറ്റിങ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ അംഗം എ.സൈഫുദ്ദീൻ ഹാജി ഹർജികൾ പരിഗണിച്ചു. മൂന്ന് പരാതികളാണ് പരിഗണയ്ക്കായി എത്തിയത്. താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി പോതമേട് സ്വദേശിനി നൽകിയ പരാതി പരിഗണിച്ച് കമ്മീഷൻ ഒരാഴ്ചയ്ക്കുള്ളിൽ സർവ്വേ സ്കെച്ച് സമർപ്പിക്കുവാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കവുമായി ബന്ധപ്പെട്ട് കോടാലിപ്പാറ സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷികളായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ , എന്നിവർ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി അടുത്ത സിറ്റിംങിലേക്ക് മാറ്റി.ബന്ധുക്കൾ തമ്മിലുള്ള വസ്തു സംബന്ധമായ തർക്കത്തിൽ പോലീസ് അധികാരികൾ നടപടി സ്വീകരിക്കുന്നില്ലായെന്ന ഉടുമ്പന്നൂർ സ്വദേശിയുടെ പരാതി പരിഗണിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
