ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ഫൂ ക്വോക്കിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വന്‍ അപകടം. 15ഓളം പേര്‍ മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മിന്‍ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവര്‍ത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് അന്‍ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടസമയത്ത് ബോട്ടില്‍ 32 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യന്‍ വിനോദ സഞ്ചാരികളായിരുന്നു. ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ബോട്ട് മറിയാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *