പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

കോതമംഗലം നെല്ലിക്കുഴിയിൽ ബി.ഡി.എസ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകൾ അനധികൃതമായി എത്തുന്നത്‌ തടയുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്ത്രീധനം തടയുമെന്നും ഇതിനായി ഗവർണർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സ്വീകാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനത്തിനെതിരെ സാമൂഹികമായി ശക്തമായ എതിർപ്പ് ഉയർന്നു വരണം. സ്ത്രീധന വിവാഹങ്ങൾക്ക് ജനപ്രതിനിധികൾ പോകരുത്. സ്ത്രീധന വിവാഹങ്ങൾ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *