കഴിഞ്ഞമാസം അറുപത് ശതമാനം അധിക വാക്‌സിൻ കേരളത്തിലേക്കെത്തിച്ചതായി കേന്ദ്രം
ഹൈ കോടതിയെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ 22 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി.
ജനസംഖ്യ അടിസ്ഥാവനത്തില്‍ കേരളത്തിലേക്ക് ജൂലൈ മാസത്തില്‍ നല്‍കേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്‌സിനായിരുന്നു. എന്നാല്‍ 61,36,720 ഡോസാണ് കേരളത്തിലേക്കെത്തിച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ 55 ശതമാനം പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഇത് ദേശീയ തലത്തില്‍ 42 ശതമാനമാണെന്നും അറിയിച്ചു.
കേരളത്തില്‍ 22 ശതമാനം പേര്‍ രണ്ടു ഡോസും സ്വീകരിച്ചു. ദേശീയ തലത്തില്‍ ഇത് 12 ശതമാനം മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.
കേരളത്തിന് അനുവദിക്കുന്ന കൊവിഡ് വാക്‌സിന്റെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ഡോ. കെ പി അരവിന്ദന്റെ ഹര്‍ജിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
