കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ‌ ഇടതുപക്ഷ സ്ഥാനാർത്ഥി ആരാണെന്ന് ഇന്ന് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി സ്ഥാനാർഥിയെ തീരുമാനിക്കും. ജെയ്ക് സി തോമസിൻ്റെ പേര് തന്നെയാണ് ആദ്യ പരിഗണനയിൽ ഉള്ളത്.

കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും ഔദ്യോ​ഗിക സ്ഥാനാർഥി പ്രഖ്യാപനം.

എന്‍ഡിഎ സ്ഥാനാർത്ഥിയെയും ഇന്ന് തീരുമാനിക്കും. തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലാണ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുക. മൂന്ന് പേരാണ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുള്ളത്.ബിജെപി മേഖലാ പ്രസിഡന്റ് എൻ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർ‍ജ് കുര്യൻ എന്നിവരുടെ പേരുകളാണ് പാർട്ടി പരി​ഗണിക്കുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ അനിൽ ആന്റണിയെ പരി​ഗണിക്കണമെന്നും പാർട്ടിയിലെ ഒരു വിഭാ​ഗത്തിന് അഭിപ്രായമുണ്

Leave a Reply

Your email address will not be published. Required fields are marked *