എറണാകുളത്തെ ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. പുലർച്ചെ വെള്ളക്കിണറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ കാലിന്റെ എല്ലൊടിഞ്ഞിട്ടുണ്ട്.

ക്വട്ടേഷൻ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്. എഡ്വിൻ ജോൺസൻ എന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നും കൊലപ്പെടുത്താനാണ് ക്വട്ടേഷൻ നൽകിയതെന്നും യുവാവിന്‍റെ ബന്ധു ഏ പറഞ്ഞു. എന്നാല്‍, പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്ന് പൊലീസ് പറയുന്നു. ആഫ്രിക്കയിലെ സ്വര്‍ണഖനി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പൊലീസ് അന്വേഷണം നടക്കുന്നുവെന്ന് മനസിലാക്കിയതോടെ യുവാവിനെ സംഘം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *