കോഴിക്കോട് ചേവരമ്പലത്തെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയെ കുട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം കേസുമായി ബന്ധുപ്പെട്ട് ഗുരതര വിവരങ്ങളാണ് പുറത്ത് വരുന്നത്. മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലായ യുവതിയെ ലോഡ്ജ് മുറിയ്ക്ക് പുറമെ കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ചും പീഡിപ്പിച്ചെന്നാണ് വിവരം. ശരീരമാസകലം പരിക്കേറ്റ നിലയിലാണ് യുവതിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരാനിരിക്കെയാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. അവശനിലയിലായ യുവതി ചികിത്സയിലാണ്.
അജ്നാസിനെ ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. ഇവര്‍ യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്കി ബലാത്സംഗം ചെയ്തു. ബലാത്സംഗദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
യുവതി അബോധാവസ്ഥയിലായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയ യുവതി ഡോക്ടറോട് വിവരങ്ങൾ വെളിപ്പെടുത്തി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.
