പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദിനെ പിന്തുണച്ച് വി മുരളീധരന്‍. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ സമുദായത്തില്‍ മാത്രമല്ല, കേരളത്തിലെ ഹിന്ദു സമീഹത്തിലും ഈ ആശങ്കകള്‍ കുറേക്കാലമായി ഉണ്ട്. കേരളത്തില്‍ ലവ് ജിഹാദ് മാത്രമല്ല, നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്.

മുസ്ലിം സമുദായത്തിലെ ചുരുക്കം ചിലയാളുകളാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
ജോസഫ് മാഷിന്റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവര്‍ അത് മനസ്സിലാക്കണം. കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടായെന്ന് കേന്ദ്രസര്‍ക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും മുരളീധരന്‍ പറഞ്ഞു. ‘വളഞ്ഞിട്ട് ആക്രമിച്ചാല്‍ സത്യം ഇല്ലാതാകില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബിഷപ്പിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രൈസ്തസമൂഹത്തില്‍ മാത്രമല്ല, ഹൈന്ദവ സമൂഹത്തിലും ഈ ആശങ്ക നിലനില്‍ക്കുന്നു. ഇതിന്റെ പേരില്‍ മുസ്ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചു എന്നതു ശരിയല്ല. കേരളത്തില്‍ ജിഹാദികളെ പിന്തുണയ്ക്കുന്ന കൂട്ടരുണ്ടെന്നുള്ളതിന് തെളിവുകള്‍ ഉണ്ട് . അമുസ്‌ളിങ്ങെളെ നശിപ്പിക്കണമെന്ന ആശയം ഐഎസിന്റേതാണ്. അതിനെതിരേ പറയുന്ന ഒരു മതമേലദ്ധ്യക്ഷനെ എതിര്‍ക്കുന്ന സിപിഎം നേതാക്കള്‍ പിന്തുണയ്ക്കുന്നത് ഐ എസ് ആശയങ്ങളെയാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *