ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ. വിവരമറിഞ്ഞ് ‘മൃതദേഹം’ ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾ അറിഞ്ഞത് രോഗി വെന്റിലേറ്ററിലെന്ന വിവരം.ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണൻ മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ വിവരം ലഭിച്ചത്.കൊവിഡ് മാനദണ്ഡം അനുസരിച്ച് സംസ്ക‌രിക്കാൻ വീട്ടുകാർ ഒരുക്കം നടത്തിയ ശേഷം ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ആംബുലൻസുമായി എത്തി. തുടർന്നാണ് രോഗി വെന്റിലേറ്ററിലാണെന്ന് വിവരം അധികൃതർ അറിയിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി.

അതേസമയം ആശുപത്രിയുടെ ഗുരുതര വീഴ്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *