കാസർകോട്: നായ കടിക്കുമോയെന്ന പേടിയെ തുടർന്ന് ബൂത്ത് ലെവൽ ഓഫീസർ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഒരു യുവാവ്. കാസർഗോട് കാഞ്ഞങ്ങാട്ടെ റഷീദ് ടി.കെ. അതിഞ്ഞാൽ എന്നയാളാണ് ബൂത്ത് ലവൽ ഓഫീസർ പദവിയിൽ നിന്നും പട്ടികടിയേറ്റതിനെ തുടർന്ന് രാജിവെച്ചത്.
പതിനാലു വർഷത്തെ ബി എൽ ഒ ജോലിക്കിടെ രണ്ടാം തവണയാണ് റഷീദിന് നായ കടിയേൽക്കുന്നത്. രണ്ടു തവണയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി വീടുകളിൽ എത്തിയപ്പോഴാണ് റഷീദിന് കടിയേറ്റത്. 2008 ൽ കൊളവയലിൽ വച്ച് ഉണ്ടായ ആദ്യ ആക്രമണത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിൽ വളരെ ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും 11 ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തു. അതോടെയാണ് ജോലി തുടരാനാവില്ലൊയെന്ന കാര്യം റഷീദ് തീരുമാനിച്ചത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഉണ്ടായ അപകടമായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഒരു തരത്തിലുമുള്ള അന്വേഷണം പോലും ഉണ്ടായിട്ടില്ലന്ന പരാതിയും റഷീദിനുണ്ട്.