തൃശൂർ മുല്ലശേരിയിൽ ആർ എസ് എസ് പ്രവർത്തകൻ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകൻ വിഷ്ണുവിന്റെ ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. കേസിൽ ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എ അമാനുള്ള എന്നിവർ അടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേസിൽ കീഴ് കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഏഴു വർഷമായിട്ടാണ് കേരള ഹൈക്കോടതി കുറച്ചത്. കൊലപാതകക്കുറ്റം നരഹത്യയായി കുറച്ചാണ് ഹൈക്കോടതി നടപടി. ഇത് ചോദ്യം ചെയ്ത് കൊല്ലപ്പെട്ട ഷാരോണിന്റെ മാതാവ് ഉഷാ മോഹനൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2019 കേസിൽ കോടതി സംസ്ഥാനസർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വിഷ്ണു ഷാരോണിനെ കുത്തിയതെന്നും ഇതിൽ ഗൂഢാലോചനയില്ലെന്നും വിഷ്ണുവിനായി അഭിഭാഷകൻ എം.ആർ. അഭിലാഷ് വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി ശിക്ഷവിധി കുറച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.2012 ജനുവരിയിലാണ് ഷാരോൺ കുത്തേറ്റ് മരിച്ചത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
