കുന്ദമംഗലം;മാധ്യമ രംഗത്ത് മത്സരം വർധിച്ചതോടെ വായനക്കാർക്ക് വാർത്തകളിൽ വിശ്വാസ്യത കുറഞ്ഞിരിക്കുകയാണെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അഭിപ്രാപ്പെട്ടു. വാർത്തകൾ തയ്യാറാക്കുമ്പോൾ സത്യസന്ധത പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാക ണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൽസരയോട്ടത്തിൽ മുൻ നിരയിലെത്താനും, വാർത്താ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാനും ചിലർ നടത്തുന്ന തന്ത്രങ്ങളിൽ മാധ്യമ പ്രവർത്തകർ വശംവദരാകുന്ന സംഭവങ്ങൾ കൂടി വരുന്നതായും യോഗത്തിൽ ചൂണ്ടിക്കട്ടി.കുന്ദമംഗലം പ്രസ്ക്ലബ്ബിൽ നടന്ന ഓണാഘോഷവും,പ്രസ്സ് ക്ലബ്ബിന്റെ ‘സഹജീവനം’ എന്ന ഓണപ്പതിപ്പിന്റെ പ്രകാശന കർമ്മവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പ്രസിഡണ്ട് ബഷീർ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥി യായി. സെക്രട്ടറി സി മുഹമ്മദ് ഷാജി സ്വാഗതവും ട്രഷറർ എം സിബ്ഗത്തുള്ള, ഹബീബ്കാരന്തൂർ, സർവ്വദമനൻ എന്നിവർ ചടങ്ങിൽ സംസാരിക്കുകയും ചെയ്തു.തുടർന്ന് ഓണസദ്യയും നടന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
