കോഴിക്കോട്∙ മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ എം.കെ.മുനീറിനെഹൃദയാഘാതത്തെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടാസ്യം ലെവൽ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ വിവിധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
