കുന്ദമംഗലം ടൗൺ മുസ്ലീം യൂത്ത് ലീഗ് ഓഫീസ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ.ഫിറോസ് ഉൽഘാടനം ചെയതു. യൂത്ത് ലീഗ് ഓഫീസുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രങ്ങളായി മാറണമെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എടവലത്ത് മുഹമ്മദ് ഹാജി പതാക ഉയർത്തി. യൂത്ത് ലീഗ് പ്രസിഡണ്ട് അമീൻ എം.കെ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി.സി.അബ്ദുൽ ഗഫൂർ ,ഐ.മുഹമ്മദ് കോയ ,എൻ.എം.യൂസുഫ് ,അരിയിൽ അലവി ,സിദ്ദീഖ് തെക്കയിൽ ,ഷമീൽ കെ.കെ ,എം.കെ.മുഹമ്മദ് ,സീനത്ത് ടി.കെ ,പി.കൗലത്ത്, കെ.കെ.സി.നൗഷാദ് ,ഫാത്തിമ ജസ്ലി ,സമീറ അരിപ്പുറത്ത് ,മുഹമ്മദ് യാസീൻ ,റഹിം എം ,നിസാർ.കെ.കെ എന്നിവർ സംസാരിച്ചു.എം.പി.മുഹമ്മദലി സ്വാഗതവും എം.വി.ബൈജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *