പാലക്കാട്: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. രാത്രി ഏഴരയോടെ ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചായിരുന്നു കണ്ടക്ടർ വിദ്യാർത്ഥിനിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തിയത്.

പെൺകുട്ടി ഉടൻ തന്നെ പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും കണ്ടക്ടറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *