ഇന്ത്യൻ ജനത ഫലസ്തീനൊപ്പം എന്ന മുദ്രാവാക്യമുയർത്തി, ഫലസ്തീൻ കൂട്ടക്കൊലക്കയ്ക്കു പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യ സന്ദർശനത്തിൽ എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി കുറ്റികാട്ടൂർ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
സാമ്രാജ്യത്വ സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ടുകെട്ടിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
എസ് ഡി പി ഐ ജില്ല കമ്മറ്റി അംഗം ടി പി മുഹമ്മദ് പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തു. ജില്ല സെക്രട്ടറി റഹ്മത്ത് നെല്ലൂളി,മണ്ഡലം സെക്രട്ടറി ഹനീഫ പാലാഴി, ഡോ മുഹമ്മദ് നദ്വി,സുലൈഖ മാവൂർ സീനത് കുറ്റികാട്ടൂർ, അഷ്റഫ് കുട്ടിമോൻ, യൂ കെ ശരീഫ് അഷ്റഫ് പെരുമണ്ണ തുടങ്ങിയവർ നേതൃത്വം നൽകി
