ശബരിമല തീർത്ഥാടനത്തിന് കൂടുതൽ ഇളവുകൾ.രാവിലെ 11 മണിയോടെ പമ്പാസ്നാനം ആരംഭിച്ചു. പമ്പയിൽ നാലിടത്തായി സ്നാനഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് സന്നിധാനത്തെ മുറികളിൽ തങ്ങാനും ശനിയാഴ്ച മുതൽ അനുമതിയുണ്ട്. ഇതിനായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 500 മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭക്തർക്ക് പരമാവധി 12 മണിക്കൂർ തങ്ങാനാണ് അനുമതിയുള്ളത്.

എന്നാൽ സന്നിധാനത്ത് തീർത്ഥാടകർക്ക് വിരി വയ്ക്കാനുള്ള അവസരം ഉണ്ടാകില്ല. അതേസമയം നീലിമല, അപ്പാച്ചിമേട് പരമ്പരാഗത പാത വഴി നാളെ പുലർച്ചെ രണ്ടു മണി മുതൽ തീർത്ഥാടകരെ കടത്തിവിടും. പുലർച്ചെ രണ്ടു മുതൽ രാത്രി 8 വരെയാണ് ഇത് വഴി തീർത്ഥാടനം അനുവദിക്കുക. നെയ്യഭിഷേകം നിലവിലെ രീതിയിൽ തുടരും

Leave a Reply

Your email address will not be published. Required fields are marked *