കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ കുന്ദമംഗലം ബ്ലോക്ക് 23 കുടുബ സംഗമം നടത്തി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കെട്ടാങ്ങൽ ഇ എം എസ് ഹാളിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എ എം അലവി മുഖ്യപ്രഭാഷണം നടത്തി. കൂടാതെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാത്ഥികളെ ചടങ്ങിൽ ആദരിച്ചു. പുതിയ ജില്ലാ പ്രസിഡണ്ട് കെ ആനന്ദ് കുമാറിന് പരിപാടിയിൽ സ്വീകരണം നൽകി. എൻ കെ ബഷീർ, എം വിജയൻ, അജയഘോഷ്, മുഹമ്മദ്, ഐ എം നിഷിത്ത്, ഇക്ബാൽ, രഞ്ജിത്ത്, മൊഹബൂബ്,സവിത സുജിത്,ഉസയിൻഹാജി എന്നിവർ പരിപാടിയിൽ സംസാരിച്ചു.മാത്രവുമല്ല പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *