തിരുവനന്തപുരത്ത് ഗുണ്ടാ സംഘം വിദ്യാർത്ഥിയെ തട്ടികൊണ്ട് പോയി മർദിച്ചു. തലയിലും നെഞ്ചിനും പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
. സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് അഴിക്കോട് സ്വദേശി മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്ന് ആരോപിച്ചാണ് വാഹനത്തിൽ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.

അതേസമയം 220 പിടികിട്ടാപ്പുള്ളികളെ തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *