താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്ന് സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ.ബിസിനസ്സാണ് താന്‍ ചെയ്തത്. അതില്‍ നഷ്ടം സ്വാഭാവികമാണ്. എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നും പ്രവീണ്‍ റാണ പറഞ്ഞു.വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് റാണയുടെ പ്രതികരണം.പൊള്ളാച്ചി ദേവരായപുരത്ത് ഒളിവിൽ കഴിഞ്ഞ റാണയെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവീണ്‍ റാണയിൽ നിന്നു പൊലീസിന് പണം കണ്ടെടുക്കാനായിട്ടില്ല. റാണയുടെ അക്കൗണ്ടുകൾ കാലിയാണ്. ഏഴു അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചെങ്കിലും ആ അക്കൗണ്ടുകളിൽ പണം ഉണ്ടായിരുന്നില്ല. സുഹൃത്തുക്കളെ ബെനാമികളാക്കി പണം കൈമാറിയിരുന്നെന്നാണ് വിവരം.
