കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി.

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നു. കോട്ടയം എസ്.പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാനുമുള്ള ശ്രമം നടന്നു. പ്രതിഷേധ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *