കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെടുത്ത സ്ഥലത്ത് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ദേശീയപാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടിയും മറ്റ് ശരീരാവശിഷ്ടളും കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസും ഫൊറന്‍സിക്ക് സംഘവും നടത്തിയ പരിശോധനയിലാണ് മറ്റ് ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. കണ്ടെത്തിയ തലയോട്ടിക്കും മറ്റ് ശരീരാവശിഷ്ടങ്ങള്‍ക്കും ഏകദേശം ആറ് മാസത്തിലേറെ പഴക്കമുണ്ട്.പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. തലയോട്ടിക്ക് പുറമേ രണ്ട് കൈകളുടേയും വാരിയെല്ലിന്റേയും ഭാഗങ്ങളുമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് ചോമ്പാല പോലീസും ഫോറന്‍സിക്ക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായ ആളുകളുടെ കേസുകളുമായ് ബന്ധപ്പട്ട് അന്വേഷണം പുരോഗമിക്കുകയാണ്.