അമൃത കിരണം സീസൺ 8 ജില്ലാതല മത്സരം ഐ എം എ ഹാളിൽ വച്ചു കഴിഞ്ഞ വർഷത്തെ വിജയികളായ പാർവണ, ശ്രേയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ ഡോ ലിസി അധ്യക്ഷയായി. മെഡി ക്വിസ് ലൂടെ രോഗത്തെ കുറിച്ചുള്ള മിഥ്യ ധാരണകളെ തുടച്ചു നീക്കാനുള്ള ഒരു ശ്രമമാണ് കുഞ്ഞുങ്ങളിലൂടെ ഇവിടെ സ്വയതമാവുന്നത്. കൺവീനർ ഡോ അർച്ചന സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ്ഡോ സുരേഷ്, ഡോ വിപിൻ , ഡോ അശ്വതി എന്നിവർ ആശംസ അറിയിച്ചു. സെക്രട്ടറി ഡോ അഫ്സൽ നന്ദി അറിയിച്ചു. ഈ വർഷത്തെ വിജയികൾ
സെന്റ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കോഴിക്കോട് ഇൽ നിന്ന് മുഹമ്മദ് റഷ്ദാൻ, ദിൽകൃഷ്ണ എന്നിവർ ആണ്. രണ്ടാം സ്ഥാനം നൊച്ചാട് എച്ച് എസ് എസിലെ വിദ്യാർത്ഥികൾ ആയ വൈഗ ബി നായർ, മാളവിക നായർ. മൂന്നാം സ്ഥാനം ജി വി എച്ച് എസ് എസ് പയ്യോളിയിലെ വിദ്യാർത്ഥികൾ ആയ വേദവ് കൃഷ്ണ, യദു കൃഷ്ണ കരസ്ഥമാക്കി.

ഉൽഘാടനത്തിനു മുൻ വർഷത്തെ സംസ്ഥാന തല ചാമ്പ്യൻസ് വന്നത് ക്വിസ് നടത്തിപ്പിന് ഒരു ഉത്സാഹവും മുതൽ കൂട്ടും ആയി എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു..ക്വിസ് മാസ്റ്റേഴ്സ് ഡോ അഭിലാഷ്, ഡോ സിന്ധു 35 ഓളം ടീം ഉം 70 വിദ്യാർത്ഥികളും പങ്കെടുത്ത ക്വിസ് നല്ല രീതിയിൽ കുട്ടികളിൽ മെഡിക്കല് രംഗത്തെ മിഥ്യ ധാരണകൾ മാറ്റാനും പുതിയ ആരോഗ്യ രംഗത്തെ പദ്ധതികൾ മനസ്സിലാക്കാനും സാധിച്ചതായി അവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *