.മുൻ കേന്ദ്ര റെയിൽമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു.പാർലമെന്‍റിലെ ബജറ്റ് ചർച്ചക്കിടെയാണ് നാടകീയമായാണ് രാജി പ്രഖ്യാപനം. തൃവേദി ബി.ജെ.പിയിൽ ചേരുമെന്നാണ് അഭ്യൂഹം.പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഭിന്നത കാരണമാണ് രാജിയെന്നാണ് സൂചന.
രാജ്യസഭയിൽ നിന്ന് രാജിവെക്കുകയാണ്. എം.പിയായി എന്നെ രാജ്യസഭയിലേക്ക് അയച്ച പാർട്ടിയോട് നന്ദി പറയുന്നു. പശ്ചിമബംഗാളിൽ സംഘർഷങ്ങളിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നും ചെയ്യാതെ പദവിയിലിരിക്കരുതെന്ന് എന്‍റെ മനസ് പറയുന്നു. അതിനാലാണ് രാജിവെച്ചത് -തൃവേദി പറഞ്ഞു.